Orientation Programme
Department of Commerce
Conducted on 06, 07 November 2023
എളേറ്റിൽ- ഗോൾഡൻ ഹിൽസ് ആർട്സ് ആൻ്റ് സയൻസ് കോളേജിലെ കൊമേഴ്സ് വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ ഒന്നാം വർഷ ബി.കോം വിദ്യാർത്ഥികൾക്കായി ഓറിയൻ്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു. കൊമേഴ്സ് മേഖലയിലെ അവസരങ്ങളുടെ ലോകത്തെ പരിചയപ്പെടുത്തിയ പരിപാടി കോളേജ് പ്രിൻസിപ്പാൾ കെ. ഉസ്മാൻ കോയ മാസ്റ്റർ ഉൽഘാടനം ചെയ്തു.
പി.കെ നംഷീദ് അദ്ധ്യക്ഷത വഹിച്ചു. സ്കൈലം കൊമേഴ്സ് കാറ്റഗറി മാനേജറും പ്രമുഖ അക്കാഡമിക് ട്രെയിനറുമായ മിഥുൻ മിത് വ ക്ലാസുകൾക്ക് നേതൃത്വം നൽകി. കൊമേഴ്സ് മേഖലയിലെ അവസരങ്ങളെക്കുറിച്ചും, അനന്ത സാധ്യതകളെക്കുറിച്ചും, കോഴ്സുകളെക്കുറിച്ചും പരിപാടിയിൽ ചർച്ച ചെയ്തു.കോളേജ് മാനേജർ എം.മുഹമ്മദലി മാസ്റ്റർ, നൗഷാദ്, അസ്ലം മാസ്റ്റർ, സുബീന ടീച്ചർ, മുനവ്വർ മാസ്റ്റർ, മിർഷാദ് മാസ്റ്റർ, സുബലജ ടീച്ചർ,
ദിലു അമൻഷാ, റുവൈസ്, ബിലാൽ ,റമിൻ അബ്ദുൽ റസാഖ്, മിഥുലാജ്, നിബ്റാസ്, റിഷാന എന്നിവർ സംസാരിച്ചു.
സൌജന്യ പഠനത്തിന് അവസരം
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന അനാഥരായ വിദ്യാർഥികൾക്ക് സൗജന്യമായി ഡിഗ്രി പഠനം പൂർത്തിയാക്കുന്നതിന് സ്പോൺസർഷിപ്പ് സ്കീമുമായി ഗോൾഡൻ ഹിൽസ് കോളേജ് എളേറ്റിൽ.
സിവിൽ സർവീസിനും മറ്റു മത്സര പരീക്ഷകൾക്കും കുട്ടികൾക്ക് ഏറെ പ്രയോജനപ്രദമായ പബ്ലിക് അഡ്മിനിസ്ട്രേഷൻ ഡിഗ്രിക്ക് ഈ വർഷം ചേരാൻ ആഗ്രഹിക്കുന്ന 10 വിദ്യാർത്ഥികൾക്കാണ് സഹായം നൽകുന്നതിനായി ഒരു സന്നദ്ധ സംഘടന മുന്നോട്ടു വന്നിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 30-08-2024 ന് മുമ്പായി കോളേജ് ഓഫീസുമായി ബന്ധപ്പെടുക.
Phone: 8086909087
Inter College Football Tournament
Sree Gokulam inter college football tournament 2023 – 2024 champions.
Scholarship Holders
College management providing ch muhammed koya scholarship.
Medical Camp
Conducted on 06, 07 November 2023